മരണപ്പാച്ചിൽ
മരണപ്പാച്ചിൽ “സമയം എട്ട് മണിയായി… നീ എണീക്കുന്നില്ലേ..? നിനക്കല്ലേ എവിടെയോ പോകാനുണ്ടെന്ന് പറഞ്ഞത്…” ഉമ്മയുടെ ഉറക്കെയുളള വിളി കേട്ടാണ് ഇക്ബാൽ കിടക്കയിൽ നിന്നെഴുന്നേൽക്കുന്നത്. ഇനിയും കിടന്നാൽ ചെവിതല കേൾപ്പിക്കില്ലെന്ന് ഇക്ബാലിനറിയാം… അവൻ എഴുന്നേറ്റു ഉമ്മറത്തേക്കിറങ്ങി. ഉമ്മാ… പേപ്പർ വന്നിക്കില്ലേ…? ” അവന് തോന്നിയ സമയമാ… ചിലപ്പോ നേരത്തെ വരും.. ചിലപ്പോ പത്തു മണിയാവും… സൈക്കിളും തളളി ഈ കയറ്റമൊക്കെ കയറി വരണ്ടേ… എന്തായാലും പേപ്പർ കൊണ്ട് വരുന്നുണ്ടല്ലോ അത് തന്നെ ഭാഗ്യം…” ഉമ്മ